ദയവായി സമയം എടുത്ത് ഇതു വായിക്കയും നമ്മോടു തന്നെ ഇതു പറഞ്ഞ് അനുഗഹം പ്രാപിക്കൂ.

1.ഞാൻ ഒരിക്കലും എന്നെ കൊണ്ട് സാധിക്കില്ല എന്ന പറയില്ല കാരണം ഫിലിപ്പിയർ 4:13 പ്രകാരം ” എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം ഞാൻ സകലത്തിനും മതിയായവൻ.

2 ഞാൻ ഒരിക്കലും എനിക്കില്ല എന്നു പറയില്ല കാരണം ഫലപ്പിയർ 4:19 പ്രകാരം ” എന്റെ ദൈവമോ എന്റെ ബുദ്ധിമുട്ടൊക്കെയും മഹത്യത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തു യേശുവിൽ പൂർണ്ണമായി തീർത്തു തരും.

3 ഇനി മേലിൽ എനിക്കു ഭയം ആണെന്നു പറയില്ല കാരണം 2 തിമോത്തി 1:7 പ്രകാരം ഭീരുത്വത്തിന്റെ ആത്മാവിനെയല്ല; ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രെ ദൈവം നമുക്ക് തന്നത്.

4 ഞാൻ ഇനി സംശയിക്കുകയും വിശ്വാസം ഇല്ല എന്നും പറയില്ല കാരണം റോമർ 12:3 പ്രകാരം “ദൈവം എല്ലാവർക്കും വിശ്വാസത്തിന്റെ അളവു പങ്കിട്ടിരിക്കുന്നു”. അതിനാൽ എനിക്കും വിശ്വാസം ഉണ്ട് എന്നു പറയും.

5 ഞാൻ എന്റെ ദൗർബ്ബല്യത്തെപ്പറ്റി പറയില്ല. കാരണം ദാനിയേൽ 11.32 പ്രകാരം തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം വീര്യം പ്രവർത്തിക്കും”

6 സാത്താൻ എന്റെ മേൽ വാഴുക ആണെന്നു ഇനി ഞാൻ പറയില്ല. കാരണം 1 യോഹന്നാൻ 4:4 പ്രകാരം ” നിങ്ങളിൽ ഉള്ളവൻ ലോകത്തിലുള്ളവനേക്കാൾ വലിയവൻ “.

7 ഞാൻ എന്റെ തോൽവിയെപ്പറ്റി പറയില്ല. കാരണം 2 കോറിന്ത്യർ 2 14 പ്രകാരം “ക്രിസ്തുവിൽ എല്ലായിടത്തും എല്ലായ്പ്പോഴും എന്നെ ജയോസവം ആയി നടത്തുന്നു

8 ഞാൻ എനിക്ക് ജ്ഞാനം ഇല്ല എന്നു പറയില്ല കാരണം 1 കോറിന്ത്യർ 1:30 പ്രകാരം ക്രിസ്തു യേശു നമുക്ക് ദൈവത്തിൽ നിന്നുള്ള ജ്ഞാനം ആയിരിക്കുന്നു.

9 ഞാൻ രോഗി ആണെന്നു പറയില്ല കാരണം ഏശയ്യാ 53:5 പ്രകാരം അവരെ അടിപ്പിണരാൽ എനിക്കു സൗഖ്യം വന്നും ഇരിക്കുന്നു .

10 ഞാൻ ജനി ആകുലതപ്പെടുകയോ മടുത്തു പോകുകയോ ഇല്ല. കാരണം 1 പത്രോസ് 5.7 പ്രകാരം ” അവൻ നമുക്കായി കരുതുന്നതാകയാൽ നമ്മുടെ സകല ചിന്താകുലങ്ങളും അവന്റെ മേൽ ഇട്ടു കൊള്ളുക.

11 ഇനി ഞാൻ ബന്ധനസ്ഥൻ അല്ല. കാരണം 2 കോറിന്ത്യർ 3:17 പ്രകാരം കർത്താവിന്റെ ആത്മാവുളളിടത്ത്തു സ്വാതന്ത്ര്യം ഉണ്ട്.

12 റോമർ 8:1 ൽ അതുകൊണ്ട് ഇപ്പോൾ ക്രിസ്തു യേശുവിൽ ഉള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല എന്നു പറഞ്ഞിരിക്കുന്നതിനാൽ ഇനി മേലിൽ ഞാൻ ശിക്ഷാവിധിയെ പ്പറ്റി പറയില്ല.

13 എനിക്കാരും ഇല്ല എന്നു ഞാൻ പറയില്ല കാരണം മത്തായി 28 20 ൽ ” ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളുടെ കൂടെ ഉണ്ട്” എന്നു അരുളി ചെയ്തിരിക്കുന്നു

എബ്രായർ 13:5ൽ  “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയും ഇല്ല ഉപേക്ഷിക്കുകയും ഉല്ല” എന്നും പറഞ്ഞിരിക്കുന്നു.

14 ഞാൻ നിർഭാഗ്യവാനാണെന്നോ ശപിക്കപ്പെട്ടവൻ ആണെന്നോ പറയില്ല. കാരണം ക്രിസ്തു നമുക്കു വേണ്ടി ശാപമായി നമ്മെ ന്യായപ്രമാണത്തിന്റെ ശാപത്തിൽ നിന്നു വിലക്കു വാങ്ങിയിരിക്കുന്നു എന്ന് ഗലാത്യർ 3:13 ൽ പറഞ്ഞിരിക്കുന്നു .

ഇങ്ങനെ നമ്മൾ പറയുന്നവ നമ്മുടെ ജീവിതത്തിൽ സംഭവിക്കും. കർത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ.

2 Replies to “ദയവായി സമയം എടുത്ത് ഇതു വായിക്കയും നമ്മോടു തന്നെ ഇതു പറഞ്ഞ് അനുഗഹം പ്രാപിക്കൂ.”

Leave a Reply